Tuesday, September 10, 2013

4.പെരിങ്ങോട്ടുകര കോ ഓപ്പറേറ്റീവ് സൊസൈറ്റി ബില്‍ഡിംഗ് ( പഴയത് )

ഇവിടെയാണ് ആദ്യകാലത്ത് അതിനുമുന്‍പ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തിച്ചിരുന്നത് . പിന്നീട് ഏറെ നാള്‍ കഴിഞ്ഞപ്പോള്‍ അവിടെ സഹകരണസംഘം ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചൂ.

  1. ഇനി താഴെയുള്ള ചിത്രങ്ങള്‍ നോക്കൂ 








Saturday, March 30, 2013

3.ആറാട്ടുപുഴ ക്ഷേത്രം



തൃശുരില്‍ നിന്ന് 15 കിലോമീറ്റര്‍ തെക്കുമാറി കുറുമാലി മണലിപ്പുഴകള്‍ ചേര്‍ന്നുണ്ടാകുന്ന
കരുവന്നൂര്‍പ്പുഴയുടെ ഒരു പ്രത്യേക സ്ഥാനത്തിനാണ് ആറാട്ടുപുഴ എന്നു പറയുന്നത് .
പേരില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തം . അതായത് ഇവിടെ ദേവന്റെ ആറാട്ട്
നടക്കുന്നു. അതുകൊണ്ടാണ് പ്രസ്തുത പുഴക്ക് ആറാട്ടുപുഴ എന്ന പേര്‍ വന്നത്.അങ്ങനെ

പ്രസ്തുത സ്ഥാനത്തെ പുഴക്കും പുഴക്കരികിലെ ക്ഷേത്രത്തിനും ഈ പേര്‍ ലഭിച്ചു.
ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത ഈ പുഴക്കരികിലെ വിശാലമായ പാടങ്ങള്‍
കൂട്ടിയെഴുന്നുള്ളിപ്പിനും മറ്റും അനുയോജ്യമാണെന്നതാണ് .തൃശൂര്‍ ജില്ലയിലെ ഏറെ പ്രസിദ്ധി ചെന്ന പൂരമാണ് ആറാട്ടുപുഴ പൂരം . ഇത് പെരുവനം
ഗ്രാമോത്സവത്തിന്റെ അവസാന ദിവസമാണ് നടക്കുന്നത് .
മീനമാസത്തിലെ പൂരം നാളില്‍ രാത്രി പെരുമനം ഗ്രാമമേഖലയില്‍പ്പെട്ട 23
ക്ഷേത്രങ്ങളിലെ ദേവതകളെ  ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിക്കുന്നു.
പൂരങ്ങളിലൊന്നിലും ഭഗവതിയെയും ശാസ്താവിനെയുമല്ലാതെ മറ്റൊരു ഹൈന്ദവ മൂര്‍ത്തിയേയും എഴുന്നള്ളിക്കുന്നില്ല

2.അരിയന്നൂ‍ര്‍ ഹരികന്യകാ ക്ഷേത്രം



ഇവിടത്തെ പ്രതിഷ്ഠ ഹരികന്യകയാണ് .
ഐതിഹ്യം
ഈ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.പണികഴിഞ്ഞപ്പോഴുണ്ടായ കോട്ടം ഉളി വെച്ചു പരിഹരിച്ചുവെത്രെ!
സമകാലികം.
ശ്രീകോവിലിന്റെ ഭിത്തിയില്‍ ഇപ്പോഴും ഉളി കാണാം  .
പിടിയാനകളെ മാത്രം എഴുന്നള്ളിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട് .

Sunday, March 24, 2013

1.WELCOME

WELCOME TO THE BLOG THAT TAKES YOU ON    A JOURNEY THROUGH THE HISTORY OF PERINGOTTUKARA