Saturday, March 30, 2013

3.ആറാട്ടുപുഴ ക്ഷേത്രം



തൃശുരില്‍ നിന്ന് 15 കിലോമീറ്റര്‍ തെക്കുമാറി കുറുമാലി മണലിപ്പുഴകള്‍ ചേര്‍ന്നുണ്ടാകുന്ന
കരുവന്നൂര്‍പ്പുഴയുടെ ഒരു പ്രത്യേക സ്ഥാനത്തിനാണ് ആറാട്ടുപുഴ എന്നു പറയുന്നത് .
പേരില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തം . അതായത് ഇവിടെ ദേവന്റെ ആറാട്ട്
നടക്കുന്നു. അതുകൊണ്ടാണ് പ്രസ്തുത പുഴക്ക് ആറാട്ടുപുഴ എന്ന പേര്‍ വന്നത്.അങ്ങനെ

പ്രസ്തുത സ്ഥാനത്തെ പുഴക്കും പുഴക്കരികിലെ ക്ഷേത്രത്തിനും ഈ പേര്‍ ലഭിച്ചു.
ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത ഈ പുഴക്കരികിലെ വിശാലമായ പാടങ്ങള്‍
കൂട്ടിയെഴുന്നുള്ളിപ്പിനും മറ്റും അനുയോജ്യമാണെന്നതാണ് .തൃശൂര്‍ ജില്ലയിലെ ഏറെ പ്രസിദ്ധി ചെന്ന പൂരമാണ് ആറാട്ടുപുഴ പൂരം . ഇത് പെരുവനം
ഗ്രാമോത്സവത്തിന്റെ അവസാന ദിവസമാണ് നടക്കുന്നത് .
മീനമാസത്തിലെ പൂരം നാളില്‍ രാത്രി പെരുമനം ഗ്രാമമേഖലയില്‍പ്പെട്ട 23
ക്ഷേത്രങ്ങളിലെ ദേവതകളെ  ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിക്കുന്നു.
പൂരങ്ങളിലൊന്നിലും ഭഗവതിയെയും ശാസ്താവിനെയുമല്ലാതെ മറ്റൊരു ഹൈന്ദവ മൂര്‍ത്തിയേയും എഴുന്നള്ളിക്കുന്നില്ല

2.അരിയന്നൂ‍ര്‍ ഹരികന്യകാ ക്ഷേത്രം



ഇവിടത്തെ പ്രതിഷ്ഠ ഹരികന്യകയാണ് .
ഐതിഹ്യം
ഈ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പെരുന്തച്ചന്‍ നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.പണികഴിഞ്ഞപ്പോഴുണ്ടായ കോട്ടം ഉളി വെച്ചു പരിഹരിച്ചുവെത്രെ!
സമകാലികം.
ശ്രീകോവിലിന്റെ ഭിത്തിയില്‍ ഇപ്പോഴും ഉളി കാണാം  .
പിടിയാനകളെ മാത്രം എഴുന്നള്ളിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട് .

Sunday, March 24, 2013

1.WELCOME

WELCOME TO THE BLOG THAT TAKES YOU ON    A JOURNEY THROUGH THE HISTORY OF PERINGOTTUKARA